ആത്മാവിൻ തീയേ
ആത്മാവിൻ തീയേ സ്വർഗ്ഗീയ തീയേ എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാനായ് യേശുവിൻ നാമമുയർത്താൻ
എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാൻ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാൻ നിന്റെ വേലയെ തികച്ചീടാം നിനക്കായിട്ടല്ലോ ഈ ജീവിതം എന്റെ യേശുവേ
Chorus
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേ
കത്തി ജ്വലിച്ചീടുമൊരു തീ ജ്വാല പോൽ
അഭിഷേകത്താൽ എന്നെ നിറയ്കണമേ
നിനക്കായ് ഞാൻ കത്തിയെരിഞ്ഞീടാം
അയ്യസ്സുള്ള നാളോളം പ്രിയനേ...
Chorus..
അഗ്നിയായ്…
തീയാലെനിക്കുത്തരം അരുളണമേ
ദഹിപ്പിക്കും തീയാകുമെൻ ദൈവമേ
സാത്താന്യ ശക്തികളെ തകർത്തിടുവാൻ
ഏലിയാവിലെന്ന പോൽ വെളിപ്പെടണേ ...
Chorus..
അഗ്നിയായ്…
അനാക്യ മല്ലൻമാരെ
തകർത്തിടുവാൻ
ഇസ്രായേലിൻ മുൻപേ പോയ തീയല്ലയോ
ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
ചണ നൂലാക്കിയ തീയല്ലയോ ....